പാറത്തോടു ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സീറ്റ് നൽകിയത് പ്രവർത്തകർക്ക് പോലും പരിചയം ഇല്ലാത്ത ആളെ ആണെന്നും വിജയ സാധ്യത പരിഗണിച്ചില്ല എന്നും പ്രവർത്തകർ പറയുന്നുനേതൃത്തം കെട്ടിയിറക്കിയാൽ പ്രവർത്തകർ കൂടെ ഉണ്ടാവില്ല എന്നും പ്രവർത്തകർ പറയുന്നുപേയ്മെന്റ് സീറ്റ് ആണ് എന്ന് ഇടതുപക്ഷവും ഈ സീറ്റിനെ പറ്റി ആരോപിക്കുന്നുണ്ട് യുഡിഎഫ് 3 ആം സ്ഥാനത്ത് പോകാൻ ഉള്ള സാധ്യതും തള്ളിക്കളയാൻ പറ്റില്ലപ്രാദേശിക പ്രവർത്തകരുടെ വികാരം മാനിക്കാതെ ഉള്ള തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടിക്ക് ദോഷം ചെയും എന്നും കേരള കോൺഗ്രസുമായി ഒത്തു കളിച്ച് ഈ സീറ്റ് തോൽക്കാൻ ഉള്ള ശ്രമം ആണ് നടത്തുന്നത് എന്നും ആരോപണം ഉയരുന്നുണ്ട്.
പാറത്തോട് ബ്ലോക്ക് സീറ്റ് :കോൺഗ്രസിൽ പൊട്ടിത്തെറി
