അരി സമ്പുഷ്ടീകരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യുവജനങ്ങൾക്കായി കാർഷിക കോളേജിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പരിപാടിയും, ചേർന്ന് ‘അരി സമ്പുഷ്ടീകരണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തൽ’ എന്ന വിഷയത്തിൽ യുവജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ‘കേരള സർക്കാരിന് വേണ്ടി അരി സമ്പുഷ്ടീകരണ സാങ്കേതിക യൂണിറ്റ് സ്ഥാപിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി നടത്തിയത്.ഐക്യ രാഷ്ട്രസഭ- ലോകഭക്ഷ്യ പദ്ധതിയുടെ നുട്രിഷൻ വിഭാഗം പ്രോഗ്രാം അസോസിയേറ്റ് റാഫി. പി ക്ലാസ്സ് നയിച്ചു. അരി സമ്പുഷ്ടീകരണ പദ്ധതിയുടെ പ്രധാന ഗവേഷകയും കമ്മ്യൂണിറ്റി സയൻസ് വിഭാഗം മേധാവിയുമായ ഡോ. ബേല ജി കെ, സഹഗവേഷകരും കാർഷിക കോളേജ് അധ്യാപകരുമായ ഡോ. രശ്മി. ആർ, ഡോ. ഇസക്കി മുത്തു എന്നിവർ ചടങ്ങിൽ സംസാരിച്ചു. പോഷകങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും, അരി സമ്പുഷ്ടീകരണത്തിലൂടെ പോഷകക്കുറവ് എങ്ങനെ പരിഹരിക്കാനാവും എന്നതിനെക്കുറിച്ചും യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുവാൻ ഈ പരിപാടി സഹായകരമായി.

Leave a Reply

Your email address will not be published. Required fields are marked *