പീരുമേട്:മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. അരുൺ മുയൽ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു. ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ ശിശുദിന റാലി നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേൽ, കുട്ടികളുടെ ചാച്ചാജി ഷെമിൽ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി സിജു ജോസഫ്,പി ടി എ വൈസ് പ്രസിഡൻ്റ് ദിവ്യ രമേഷ്,ജിഷാ ജോയി എന്നിവർ പ്രസംഗിച്ചു.
ശിശുദിനാഘോഷം സംഘടിപ്പിച്ചു
