ചാലക്കുടിയിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യനേത്ര പരിശോധന ക്യാമ്പ്

ചാലക്കുടി: ഐവിഷൻ ഹോസ്‌പിറ്റലും, ബ്രെയിൻ ട്രീ സ്പെ‌ഷൽ ട്രെയിനിങ്ങ് സെൻ്ററും സംയുക്‌തമായി ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 28 ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 1 മണിക്ക് ഐ വിഷൻ ഹോസ്‌പിറ്റലിൽ വച്ചാണ് ക്യാമ്പ് നടത്തുക. പ്രശസ്ത നേത്ര രോഗ ചികിത്സാ വിദഗ്ദൻ ഡോ. രാധാരമണന്റെ നേതൃത്വത്തിൽ വിദഗ്‌ധരായ നിരവധി ഡോക്ടേഴ്‌സിൻ്റെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കും. വാർഡ് കൗൺസിലർ വി ജെ ജോജി ഉദ്ഘാടന കർമ്മം നിർവഹിക്കും. ബ്രയിൻ ട്രീ സ്പെഷൽ ട്രെയിനിങ്ങ് സെൻ്റർ 10 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഈ മേഖലയിൽ നിരവധിയായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ബ്രെയിൽ ട്രീയും, ഐവിഷനും സംയുക്‌തമായി ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന ആദ്യത്തെ മെഡിക്കൽ ക്യാമ്പാണിത്. ഭിന്നശേഷി കുടികൾക്കും, മാതാപിതാക്കൾക്കുമായി നേതപരിശോധന ക്യാമ്പിനായി മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കണ്ണട ആവശ്യമായവർക്ക് 20% ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *