സഹായിയുടെ വയോജന ദിനാചരണവും വാർഷിക ആഘോഷവും

ചെറിയ പല്ലന്തുരുത്ത് – തൂയിത്തറ സഹായി പന്ത്രണ്ടാം വാർഷിക ആഘോഷവും വയോജന ദിനാചരണവും സംഘടിപ്പിച്ചു. ചെറിയപല്ലന്തുരുത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡൻറ് ജോസഫ് പടയാട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ എൻ.കെ.ദിലീപ് സ്വാഗതവും, കെ.ജി. അജയ് കുമാർ നന്ദിയും രേഖപ്പെടുത്തി. ചെറിയപല്ലന്തുരുത്ത് തണൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടും പറവൂർ മുനിസിപ്പൽ കൗൺസിലറുമായ രഞ്ജിത്ത് മോഹൻ, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറും സഹായി മെമ്പറുമായ എം. കെ. രാജേഷ്, തൂയിത്തറ ഹരിതം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടും സഹായി മെമ്പറുമായ ടി. വി. ജോഷി, പറവൂത്തറ – പല്ലന്തുരുത്ത് മരണാനന്തര സഹായ സംഘം സെക്രട്ടറി സി. കെ. ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വച്ച് അമേരിക്കയിലെ അലബാമയിൽ നടന്ന ലോക പോലീസ് & ഫയർ ഗെയിംസിൽ 3 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 8 മെഡലുകൾ നീന്തലിൽ ഭാരതത്തിനായി നേടിയ കുമാരി മരിയ ജെ. പടയാട്ടിയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ശ്രീ ജോസ് പടയാട്ടി, ആലുവ അദ്ദേഹത്തിൻറെ പിതാവ് ശ്രീ അല്ലേസ് പടയാട്ടിയുടെ സ്മരണയ്ക്കായി സഹായിയുടെ വയോജന ദിനാചരണത്തോട് സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *