കടുത്തുരുത്തി: പതിനഞ്ചാമത് വർഷത്തിലേക്ക് കടക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. കോതനല്ലൂരിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ജോജി ജോസഫ് പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് മെമ്പർ മിനി സാബു, മുൻ ബ്ലോക്ക് മെമ്പർ സി എം ജോർജ്ജ്, കോതനല്ലൂർ ഫൊറോന പള്ളി വികാരി. റെവ. ഫാ.പഠിക്കകുഴിപ്പിൽ സെബാസ്റ്റിയൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു
