കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിൽ സംവരണം അട്ടിമറിച്ചതായി പരാതി.വകുപ്പ് മേധാവിയുടെ നേതൃത്വത്തിലാണ് അട്ടിമറി നടന്നതെന്ന് ആരോപണം.അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉദ്യോഗാർഥികളാണ് പരാതി നൽകിയത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2025-26 കാലയളവിലേക്ക് നടന്ന താൽക്കാലിക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്.
കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനം; സംവരണം അട്ടിമറിച്ചതായി പരാതി
