കീച്ചേരിക്കടവ് പാലം തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.തിങ്കളാഴ്ചയാണ് നിർമാണത്തിനിടെ കീച്ചേരിക്കടവു പാലത്തിന്റെ ബീം തകർന്നുവീണ് രണ്ടു തൊഴിലാളികൾ മുങ്ങിമരിച്ചത്. അപകടത്തിൽ വകുപ്പുതല നടപടിവേണമെന്ന ആവശ്യം ശക്തമായിരുന്നു.
ആലപ്പുഴയിലെ പാലം അപകടം: കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം ;മന്ത്രി
