അയോധ്യയിൽ നോൺ വെജ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തി അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്താണ് നോൺ വെജ് ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൻ്റെ 15 കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം നൽകരുതെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കുമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. മുമ്പും ഈ നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കും വിലക്ക് ബാധകമാണ്.
അയോധ്യയിൽ രാമക്ഷേത്ര പരിസരത്ത് മാംസാഹാരത്തിന് വിലക്ക്; ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കും വിലക്ക് ബാധകം
