സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

മംഗലാപുരം: സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ചിക്കമംഗളൂരു സ്വദേശിനി പിടിയിലായി. മംഗളൂരുവിലെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളാണ് 26കാരിയായ നിരീക്ഷ പകർത്തിയത്. അതേസമയം താൻ പകർത്തിയ നഗ്ന ദൃശ്യങ്ങൾ കാണിച്ച് യുവതികളോട് ഇവർ പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് നിരീക്ഷ. ഉഡുപ്പിയിൽ അഭിഷേക് ആചാര്യ എന്നയാളുടെ മരണത്തിന് കാരണമായ ഹണിട്രാപ്പിലും നിരീക്ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *