വാക്കു തർക്കത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ പ്രതി 31 വർഷത്തിനുശേഷം അറസ്റ്റിൽ

ചെങ്ങന്നൂർ:വാക്ക് തർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും,തൊഴിച്ചും വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിനുശേഷം അറസ്റ്റിലായി. ചെറിയനാട് അരയന്നൂർശ്ശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ(71) കൊലപ്പെടുത്തിയ കേസിൽ അരിയന്നൂർശേരി കുറ്റിയിൽ ജയപ്രകാശിനെ(57) ചെന്നിത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. 1994 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടപ്പണിക്കരെ കൊലപ്പെടുത്തിയതിന് ശേഷം സൗദിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഭാര്യവീട്ടിൽ പലതവണ വന്നു പോയിട്ടും പോലീസിനോ നാട്ടുകാർക്കോ കണ്ടെത്താനായില്ല. പലതവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിചെങ്കിലും കണ്ടെത്താനായില്ല. 1999 പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിചു. സൗദിയിൽ നിന്ന് ജയപ്രകാശ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ആയിരുന്നു കൊലപാതകം നടന്നത് .മരിച്ചുപോയ അച്ഛനെ കുറിച്ച് മോശമായി സംസാരിച്ച കുട്ടപ്പണിക്കരെ വീടിനു സമീപത്തെ കനാൽ റോഡിൽ കല്ലുകൊണ്ട് ഇടിച്ചുംതൊഴിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച് എന്നാണ് കേസ് .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിസംബർ 4നാണ് കുട്ടപ്പ പണിക്കർ മരിച്ചത്. പിന്നാലെ മുംബൈയിലേക്ക് കടന്നു ജയപ്രകാശ് . അവിടുന്ന് സൗദിയിലെ ജോലിസ്ഥലത്തേക്ക് പോയി. ചെന്നിത്തലയിൽ നിന്ന് വിവാഹിതനായ ജയപ്രകാശ് ചെന്നിത്തലയിൽ സ്വന്തമായി വീട് വച്ച് താമസിക്കുകയായിരുന്നു.ജില്ലാ പോലീസ് മേധാവി രൂപീകരിച്ച സ്‌ക്വാടിന്റെ അന്വേഷണത്തിലാണ് പ്രതി സൗദിയിൽ നിന്ന് അവധിക്ക് വീട്ടിൽ എത്തിയതായി അറിഞ്ഞത്. 26ന് മടങ്ങാൻ ഇരിക്കുമ്പോൾ ആണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *