ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്ന കേസിൽ മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പോലീസ് ആണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് രാവിലെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് സംഭവം . സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു തമിഴ്നാട്ടിൽ എത്തിച്ചു സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചതാണ് പരാതി.തിരുമംഗലം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. നേരത്തെ നടൻ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തി കേസിൽ മിനു അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്രമേനോന് എതിരെ തെളിവില്ലെന്ന് കണ്ട് കോടതി കേസ് അവസാനിപ്പിച്ചിരുന്നു .സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത് നിരവധി നടന്മാർക്കെതിരെ ഈ നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്രമേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ ,ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.
നടി മിനു മുനീർ കസ്റ്റഡിയിൽ
