പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്

തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രതേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം.പിഴ തുക കുട്ടിക്ക് നൽകണംമെന്നും വിധിയിൽ പറയുന്നു. 2021 സെപ്റ്റംബർ 06-നാണ് കേസിന് ആസ്പതമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത് .ഈ സമയം പെൺകുട്ടിയുടെ ലെഗിൻസും മറ്റുമാണ് പ്രതി ധരിച്ചത്. വിവാഹം വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് അതെ മാസം ഇരുപത്തിയെന്നിനു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പോലീസിൽ ഏ ൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനു മറ്റൊരു കേസിന്റെ വിചാരണയും പൂർത്തിയായി. പ്രോസക്യൂഷൻന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ് .വിജയ് മോഹൻ ഹാജരായി പ്രോസക്യൂഷൻ ഇരുപത്തിയേഴു സാക്ഷികളെ വിസത്തരിക്കുകയും മുപ്പത്തിയാറ് രേഖകൾ ഹാജരാക്കുകയും ചെയ്യ്തു. ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ എസ് . ഷാജി സബ് ഇൻസ്‌പെക്ടർ ബി .ജയ, എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *