വർക്കല : പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഒമ്പതാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റിട്ട: ജസ്റ്റിസ് ബി.കെമാൽ പാഷ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ രക്ഷാധികാരി ദേവദാസ്.എൻ അധ്യക്ഷത വഹിച്ചു.അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാബു.എസ്, സിനി ആർട്ടിസ്റ്റ് മോഹൻ പാണാവള്ളി എന്നിവർ വിശിഷ്ടാതിഥികളായി. സ്കൂൾ ചെയർമാൻ സുരേഷ് സുകുമാരൻ, ചെയർപേഴ്സൺ ഷീല സുരേഷ്, മാനേജിങ് ഡയറക്ടർ ഷിനോദ്.എ, പ്രിൻസിപ്പൽ സിന്ധു.എസ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗപർണ്ണിക എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 5 പേർക്കുള്ള ചികിത്സാ ധനസഹായം റിട്ട.ജസ്റ്റിസ് ബി.കെമാൽ പാഷ വിതരണം ചെയ്തു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ജനത ആർട്സ് & സ്പോർട്സ് ക്ലബ്ബ് റീഡിങ് റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും ചടങ്ങിൽ കൈമാറി. സ്കൂൾ കുട്ടികളും ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.
കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം പ്രൗഢഗംഭീരമായി
