ആലപ്പുഴയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായിരിക്കുന്നതാണ്. ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ് അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസിലെ ഡസ്ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ​ഗത്ത് വിദ്യാർത്ഥികൾ പെൻസിൽ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികൾ കടിച്ചാണ് വിദ്യാർത്ഥികൾക്ക് അലർജിയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *