മലപ്പുറം: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയിരിക്കുന്നത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. അതേസമയം മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്.രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചെത്തിയത്.
കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
