വിസിറ്റിംഗ് കാർഡ് രൂപത്തിൽ ആധാർ കാർഡ്. കാണാനും ഭംഗി ,കൈവശം വയ്ക്കാനും എളുപ്പം, ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കുകയും ചെയ്യാം .ലഭ്യമായിട്ട് കുറച്ചു വർഷങ്ങളായി എങ്കിലും ആധാർ പിവിസി കാർഡ് ഇപ്പോഴും പലരുടെയും കയ്യിലില്ല. സാധാരണ ആധാർ കാർഡ് ഉള്ളവർക്കും കാർഡ് കളഞ്ഞു പോയവർക്ക് എല്ലാം ആധാർ പിവിസി കാർഡ് സ്വന്തമാക്കാം. 50 രൂപ മാത്രമേ ഇതിന് ചെലവുള്ളൂ. ഫോണിൽ തന്നെ ഇത് നമുക്ക് മിനിറ്റുകൾ കൊണ്ട് ചെയ്യാനും പറ്റും .MYAADHA.UIDAI.GOV.IN എന്ന സൈറ്റ് ഓപ്പൺ ചെയ്യണം .ശേഷം സ്ക്രോൾ ചെയ്ത് താഴോട്ട് പോയി ഓർഡർ ആധാർ പിവിസി കാർഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ഇനി തുറക്കുന്ന ടാബിൽ നിങ്ങളുടെ ആധാർ നമ്പർ പിന്നെ ക്യാപ്ച്ച എന്നിവ എന്റർ ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകണം. ഈ നമ്പറിലേക്ക് ലഭിക്കുന്ന ഒ ടി പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കണം. Terms and conditions വായിച്ചു ടിക്ക് ചെയ്ത ശേഷം സബ്മിറ്റ് നൽകണം. ഇതോടെ നിങ്ങൾക്ക് ഓർഡറിന്റെ സ്റ്റാറ്റസ് അറിയാനുള്ള എസ്.ആർ.എൻ ട്രാക്കിംഗ് നമ്പർ ലഭിക്കും. അത് കോപ്പി ചെയ്തു വയ്ക്കാം. ഈ വിവരങ്ങൾ വായിച്ചു കൺഫർമേഷൻ നൽകി കഴിഞ്ഞാൽ പെയ്മെൻറ് അടക്കാം .യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് എന്നിവയിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം .പെയ്മെൻറ് ചെയ്തു ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിച്ച വിവരങ്ങൾ ഉറപ്പുവരുത്തണം. ഇത്രയേ ചെയ്യേണ്ടതെ ഉള്ളൂ. സ്പീഡ് പോസ്റ്റ് വഴി നിങ്ങൾക്ക് ആധാർ പിവിസി കാർഡ് ലഭിക്കും. കാർഡ് എപ്പോൾ ലഭിക്കുമെന്നും മറ്റുമറിയാനായി ചെക്ക് ആധാർ പിവിസി കാർഡ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു എസ് ആർ എൻ നമ്പർ, ക്യാപ്ച എന്നിവ നൽകി സബ്മിറ്റ് കൊടുത്താൽ മതി .
ആധാർ കാർഡുകൾ ഇനി വിസിറ്റിംഗ് കാർഡ് പോലെ നമുക്ക് വെക്കാം.
