നോർത്ത് പറവൂർ: പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ക്യാമ്പസിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാഗ്‌നസ് ഡയഗ്‌നോസ്റ്റിക്സ് പ്രവർത്തനം ആരംഭിക്കുന്നു. കൃത്യതയാർന്ന രോഗനിർണ്ണയത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 1.5 Al Digital MRI . കുറഞ്ഞ അളവിൽ മാത്രം റേഡിയേഷൻ പുറപ്പെടുവിക്കുന്ന ( Ultra – Low Radiation) 64 Slice CT Scan. ആധുനിക Digital Untrasound Scan എന്നിവ മാഗ്‌നസ് ഡയഗ്‌നോസ്റ്റിക്സിൻ്റെ പ്രത്യേകതകളാണെന്ന് നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിന് നൽകിയ പത്രസമ്മേളത്തിൽ മാനേജിംഗ് ഡയറക്ടർ അനൂപ് വർഗീസ് അറിയിച്ചു. ബ്രാഞ്ച് മാനേജർ ടി.എ.ആഷിക്ക്, മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ, എക്സിക്യൂട്ടീവ് ഹൃതിക് ജോതി എന്നിവരും പങ്കെടുത്തു. മാർച്ച് 8 ഞായറാഴ്ച പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് ചെയർമാൻ എം.പി ജാക്സൺ വിശിഷ്ട അതിഥി ആയിരിക്കും. സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നുമെന്നും അറിയിച്ചു.
പറവൂരിൽ മാഗ്‌നസ് ഡയഗ്‌നോസ്റ്റിക്സ്
