പ്രളയത്തിൽ തകർന്ന വെംബ്ലി പാലം നിർമാണം ആരംഭിച്ചു

പീരുമേട്: 2021 ലെ പ്രളയത്തിൽ തകർന്ന വെംബ്ലി കമ്യൂണിറ്റി ഹാൾ ജംഗ്ഷൻ പാലം നിർമാണം ആരംഭിച്ചു.അഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. കൊക്കയാർ പ്രസിഡന്റ് ഡി.സുഗുണൻ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് ഡിവിഷൻ അംഗം നൗഷാദ് വെംബ്ലി, വൈസ് പ്രസിഡന്റ് ജോൺ . പി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ വനിത മുരുകൻ, അനിത സന്തോഷ്, കെ.കെ. ജീവമോൾ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ഈപ്പൻ മാത്യു എന്നിവർ പ്രസംഗിച്ചു. വാഴൂർ സോമൻ എം.എൽ. എയുടെ പ്രാദേശീക വികസന ഫണ്ടിൽ 20 ലക്ഷം രൂപ മുടക്കിയാണ് നടപ്പാലം നിർമിക്കുന്നത്.പടം:വെംബ്ലി പാലത്തിൻ്റെ നിർമാണോത്ഘാടനംഅഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *