വിക്രമിന്റെയും സുരാജിന്റെയും വീര ധീര സൂര്യനിലെ ഗാനം വൈറലാവുന്നു

Kerala Uncategorized

ചിയാൻ വിക്രമിനെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂര്യനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ‘അയ്‌ലാ അല്ലേല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്.ഗാനത്തിൽ ചിയാൻ വിക്രത്തിന്റെയും നായിക ദുഷാര വിജയന്റെയും, സുരാജ് വെഞ്ഞാറമൂടിന്റെയും നൃത്തരംഗങ്ങൾ കാണാം. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന വീര ധീര സൂരന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രസന്ന ജി.കെ യാണ്.ഈ മാസം 27 നാണ് വീര ധീര സൂരൻ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വിക്രം, സുരാജ് വെഞ്ഞാറമൂട്. ദുഷാര വിജയൻ എന്നിവരെ കൂടാതെ എസ്. ജെ സൂര്യ, സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘മുറ’ എന്ന മലയാള ചിത്രത്തിന് ശേഷം റിയ ഷിബു നിർമ്മിക്കുന്ന ‘വീര ധീര സൂരൻ’ ഏറെ നാളുകളായി പരാജയചിത്രങ്ങൾ മാത്രം ആരാധകർക്ക് നൽകിയ ചിയാൻ വിക്രത്തിന്റെ തിരിച്ചു വരവാകും എന്നാണ് പ്രതീക്ഷ.

സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരൻ എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പ്രമോഷണൽ ഇന്റർവ്യൂകളിൽ സുരാജിന്റെ കൗണ്ടറുകളും രസകരമായ ഷൂട്ടിംഗ് അനുഭവത്തിന്റെ വിവരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീര ധീര സൂരൻ ചാപ്റ്റർ 2 എന്നതാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ ഒന്നാം ഭാഗം അതായത് പ്രീക്വൽ 2027ൽ റിലീസ് ചെയും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *