കാൻസർ രോഗ നിർണ്ണയ ക്യാമ്പ്

.പറവൂർ ഹെൽപ്പ് ഫോർ ഹെൽപ്പ്ലസ് എഡുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഐ.എം.എ പറവൂരിൻ്റേയും എറണാകുളം ജനറൽ ആശുപത്രിയുടേയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ വച്ച് നടത്തി.ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു .എറണാകുളം ജനറൽ ആശുപത്രി ഓർത്തോ സർജനും എച്ച് ഫോർ എച്ചിൻ്റെ പ്രസിഡൻ്റുമായ ഡോ. മനു പി.വിശ്വം അദ്ധ്യക്ഷനായി. എസ്.എൻ മെഡിക്കൽ കോളേജ് ഓങ്കോളജിസ്റ്റ് ഡോ. ജിസ്സ് ജോയി സന്ദേശം നൽകി. ഐ.എം.എ പ്രസിഡൻ്റ് ഡോ. എ. അനിത സംസാരിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ ക്യാമ്പ് സന്ദർശിക്കുകയും തൻ്റെ പിന്തുണ അറിയിക്കുകയും ചെയ്തു. ഡോ. പി.സി സുനീതി, ഡോ. ഷിൻ്റോ രാജപ്പൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കോട്ടുവള്ളി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ശശി,ഡോ. എം.കെ മോഹൻദാസ്, ഡോ. കെ.ജി ജയൻ, ഡോ പോൾ ആൻ്റണി, ഡോ. കെ.ജി ഗോപിനാഥ്, ഡോ. സി. പ്രതിഭ, ഡോ. എൻ. മധു, ഡോ. ലീബ മനോജ്, ഡോ. സി.ജെ. ജോയ്, ഷേർളി സദാനന്ദൻ, ശ്രീദേവി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുനൂറിൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. തത്തപ്പിള്ളി എച്ച് ഫോർ എച്ച് യൂണീറ്റ് ഭാരവാഹികളും സെൻട്രൽ കമ്മിറ്റി പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *