പറവൂർ : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് പറവൂരിൻ്റെ സമരഭൂമിയിൽ ആവേശോജ്ജ്വല സ്വീകരണം. പരമ്പരാഗത വ്യവസായങ്ങളുടേയും അനീതികൾക്കെതിരായ സമരങ്ങളുടേയും ഭൂമികയായ പറവൂരിൻ്റെ പോരാട്ട പാരമ്പര്യത്തിനും പെരുമയ്ക്കും കോട്ടം തട്ടാതെയായിരുന്നു സ്വീകരണം. പഴയ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയ ക്യാപ്റ്റൻ ജോസ് കെ മാണിയെ സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ, ജനറൽ കൺവീനർ ഡിവിൻ കെ ദിനകരൻ എന്നിവർ ചേർന്ന് ഹാരാർപ്പണം നടത്തി.തുടർന്ന് തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിയായ പഴയ മുനിസിപ്പൽ പാർക്കിലേക്ക് ആനയിച്ചു. മുത്തുക്കുടയേന്തിയ വനിതകൾ ശുഭ്ര വസ്ത്രം ധരിച്ചെത്തിയ കുട്ടികൾ, പഞ്ചവാദ്യം ചെണ്ടമേളം, തെയ്യം, കാവടിയാട്ടം, ബാൻഡ് മേളം, ചവിട്ടുനാടകം എന്നിവയുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണിയെ സമ്മേളന നഗരിയായ പഴയ മുനിസിപ്പൽ പാർക്കിലേക്ക് ആനയിച്ചു.പൊതുസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ അധ്യക്ഷനായി. ജോസ് കെ മാണിക്ക്‌ കിരീടവും ചെങ്കോലും നൽകിയാണ് സ്വീകരിച്ചത്. ജനറൽ കൺവീനർ ഡിവിൻ കെ ദിനകരൻ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ കെ കെ കെ ശൈലജ ടീച്ചർ, സാബു ജോർജ് എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് മറുപടി പറഞ്ഞ് ജോസ് കെ മാണി സംസാരിച്ചു.സിപിഐ എം ജില്ല സെക്രട്ടറി എസ് സതീഷ്, സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അഷ്റഫ്, എക്സിക്യൂട്ടീവംഗങ്ങളായ കെ എം ദിനകരൻ, കമല സദാനന്ദൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് ശർമ, ജോർജ് ഇടപ്പരത്തി, എ എം ഇസ്മായിൽ, അനിൽ കാഞ്ഞിലി, മുഹമ്മദ് ആലു, കെ ബി അറുമുഖൻ, എ എം എ ജലീൽ, ടി ആർ ബോസ്, പി പി അജിത്ത്കുമാർ, ടി എസ് രാജൻ, എം ബി സ്യമന്തഭദ്രൻ, എൻ ഐ പൗലോസ്, എം എൻ ശിവദാസൻ എന്നിവർ സംബന്ധിച്ചു.വിവിധ മേഖലകളിലെ പ്രഗത്ഭരെ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി അനുമോദിച്ചു. പറവൂർ മണ്ഡലത്തിലെ 222 ബൂത്ത് കമ്മിറ്റികളിൽ നിന്നായി സ്ത്രീകൾ ഉൾപ്പടെ ആയിരങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *