പറവൂർ തുരുത്തിപ്പുറം സെൻ്റ് ലൂയീസ് പള്ളിയിൽ വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടികയറി. മാർ ആൻ്റ്ണി കരിയിൽ മെത്രാപ്പോലീത്ത കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. പള്ളിയിൽ എത്തിചേർന്ന ബിഷപ്പിനെ വികാരിയച്ചൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊടികയറ്റത്തിനു ശേഷം നടന്ന ദിവ്യബലിക്ക് നവ വൈദീകർ കാർമ്മികരായിരുന്നു. വെള്ളിയാഴ്ച ഇടവകദിനാഘോഷങ്ങൾ, ശനിയാഴ്ച വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ് പ്രസുദേന്തി വാഴ്ച ദിവ്യബലി പ്രദക്ഷിണം ഞായറാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന തുടർന്ന് പ്രദക്ഷിണം രാത്രി 8 ന് നാടകം. വികാരി ഫാ. ടോം മുള്ളൻചിറ, കൈക്കാരന്മാരായ എം.എ വർഗ്ഗീസ് മേക്കാം തുരുത്തിൽ, ബെന്നി കുഴുവേലി , വൈസ് ചെയർമാൻ എം.ഒ ജോൺസൺ മേയ്ക്കാംതുരുത്തിൽ, തിരുനാൾ ജനറൽ കൺവീനർ ജിൻസൺ കല്ലറക്കൽ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.
തുരുത്തിപ്പുറം സെൻ്റ് ലൂയീസ് പള്ളി തിരുനാൾ.
