.നോർത്ത് പറവൂർ സെൻ്റ് പോൾ സ്കൂളിൻ്റെ 109-മത് വാർഷികവും അധ്യാപക-രക്ഷാകർത്തൃദിനവും , സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപിക സിസ്റ്റർ ടി.ജി റീത്ത, ടോളി തോമസ് ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ മുഖ്യ പ്രഭാഷണം നടത്തി.എ. ഇ. ഒ നിഖില ശശി, വാർഡ് കൗൺസിലർ റോയി ദേവസി, സി.എം.സി വിമല പ്രൊവിൻസ് സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ട്രസ്റ്റി ബിനോയ് ആൻ്റു,പി.ടി.എ. പ്രസിഡൻ്റ് ജോൺശ്രീ പതിയാഴത്ത്, സീനിയർ അധ്യാപിക ബിസ്നി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി പ്രീത എബ്രാഹം എന്നിവർ സംസാരിച്ചു. എൽ. എസ്. എസ് വിജയികളായ അനയ്കൃഷ്ണ , ആരവ് രാജീവ്, ജസീൽ മുഹമ്മദ്, കൃഷ്ണദേവ്, പി.ഡി ശ്രീഹരി എന്നിവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. കലാപരിപാടികളും, സമ്മാനദാനവും നടന്നു.
സെൻ്റ് പോൾ എൽ.പി സ്കൂൾ വാർഷികം
