സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്

.നോർത്ത് പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 4 -ാമത് ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ മൈതാനത്ത് വച്ച് നടന്നു. ഡി.വൈ.എസ്.പി.എസ്. ജയകൃഷ്ണൻ സലൂട്ട് സ്വീകരിച്ചു.സർക്കിൾ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, സ്കൂൾ മനേജർ ഫാ. ജെയിംസ് പെരേപ്പാടൻ,എറണാകുളം റൂറൽ നോഡൽ ഓഫീസർ പി.എസ് മുഹമ്മദ് അഷ്റഫ്, വാർഡ് കൗൺസിലർ റോയി ദേവസ്സി , പോലീസ് ഓഫീസർമാരായ ടി.ജെ അനീഷ് , ചിഞ്ചു ദിനേശൻ, എക്സൈസ് ഇൻസ്പെക്ടർ വി.സി ജിത്തു കിരൺ, ഹെഡ്മാസ്റ്റർ പി.ആർ സുനിൽ, സി.പി.ഒ മാരായ ജേക്കബ് പോൾ, ബിന്ദു ജോൺ, പി.ടി.എ പ്രസിഡൻ്റ് സണ്ണി ടി. വർഗീസ്, കോട്ടക്കാവ് പള്ളി കൈക്കാരന്മാരായ ബിനോയ് ആൻ്റു, ജിസ് മോൻ മേച്ചേരി എന്നിവർ പങ്കെടുത്തു. മികച്ച കേഡറ്റുകൾക്കും പരിശീലകർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *