ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലന് ദാരുണാന്ത്യം

ഷാർജ: യു എ ഇ യിലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ ബാലന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ രണ്ടര വയസ്സുള്ള അലൻ റൂമിയാണ് വാഹനാപകടത്തിൽ മരിച്ചത്.ബുധനാഴ്‌ച വൈകുന്നേരമാണ് കാർ തട്ടി അപകടം സംഭവിച്ചത്. തലാൽ ഗ്രൂപ്പിന് കിഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് ഷറഫുദ്ദിൻ.പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്.നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബായിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *