നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രഞ്ജിത്ത് സിങ്ങും അഭിലാഷയും ജേതാക്കൾ

കൊച്ചി: ക്ലിയോസ്‌പോർട്‌സ് സംഘടിപ്പിച്ച നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ പുരുഷ വിഭാഗത്തിൽ രഞ്ജിത്ത് സിങ്ങും വനിതാ വിഭാഗത്തിൽ അഭിലാഷ സഞ്ജീവും ജേതാക്കളായി. 42.1 കി.മി മാരത്തണിൽ പഞ്ചാബ് അമൃത്സർ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ രഞ്ജിത്ത് സിങ് രണ്ട് മണിക്കൂർ 28 മിനിറ്റ് 53 സെക്കൻഡിലാണ് ഒന്നാമതായി ഓടിയെത്തിയത്. മുംബൈ മാരത്തണിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കൊച്ചി മാരത്തണിന്റെ ഭാഗമാകുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അഭിലാഷ മൂന്ന് മണിക്കൂർ 10 മിനിറ്റ് 26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. 22 കാരിയായ അഭിലാഷ നേരത്തെ മുംബൈ മാരത്തണിൽ അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജ് ആർ.എസ് (2:33:21) രണ്ടാം സ്ഥാനവും മധുര സ്വദേശി വിനോദ് കുമാർ (2:34:52) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ഉത്തരാഖണ്ഡ് സ്വദേശി കെ.എം ലക്ഷ്മി (3:33:01) രണ്ടാമതും പൊള്ളാച്ചി സ്വദേശി ദിവ്യ എസ് (3:39:37) മൂന്നാമതും എത്തി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1,25,000, 1,00,000, 75,000 രൂപ വീതം ക്യാഷ് പ്രൈസും മെഡലും വിതരണം ചെയ്തു.21.0975 കി.മീ ഹാഫ് മാരത്തണിലെ 18-40 വയസ് പുരുഷ വിഭാഗത്തിൽ ജമ്മു കാശ്മീർ സ്വദേശി ആദിത്യ സിങ് (1:10:40) ഒന്നാമതെത്തി. വയനാട് സ്വദേശി സന്ദീപ് വി.കെ (1:12:40), പാലക്കാട് സ്വദേശി ജെറാൾഡ് സിസിൽ (1:15:05) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലക്കാട് സ്വദേശി ഐശ്വര്യ എസ് (1:45:10) ഒന്നാം സ്ഥാനം നേടിയപ്പോൾ കോട്ടയം സ്വദേശി ദേവിക ബെൻ (1:51:57), അന്ന (1:56:58) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 40-50 വയസുവരെയുള്ളവരുടെ ഹാഫ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ ഷിജോ ജോസഫ് (1:31:07), സിജു എ (1:38:12), രജ്പൽ സിങ് (1:39:18) എന്നിവരും വനിതാ വിഭാഗത്തിൽ റീന മനോഹർ (1:54:00), നിഷ ബിനോയ് (2:46:27), ദീപിക ജെയിൻ (2:50:28) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി. 50-65 വയസുവരെയുള്ള പുരുഷ വിഭാഗത്തിൽ അജി കുമാർ, ബഫർ, തയ്ക്കി സകിമി എന്നിവരും വനിതാ വിഭാഗത്തിൽ ലൗവ്‌ലി ജോൺസൺ(2:20:45), സുമ ബിനോയ് ഉമ്മൻ(2:53:57) എന്നിവരും വിജയികളായി. 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഷൺമുഖം എസ് (1:37:30) ഒന്നാമതെത്തിയപ്പോൾ ജോർജ്ജ് ബെനഡിക്ട് (1:52:31) രണ്ടാം സ്ഥാനവും സദാനന്ദൻ പിള്ള (2:05:00) മൂന്നാം സ്ഥാനവും നേടി.പത്ത് കിലോമീറ്റർ മാരത്തണിലെ 18-40 വയസ് പുരുഷ വിഭാഗത്തിൽ അജ്മൽ എം.എഫ്, യോഷികി തകാഷി, റിജിൻ ബാബു എന്നിവർ ജേതാക്കളായപ്പോൾ വനിതാ വിഭാഗത്തിൽ ജിൻസി ജി, ശിൽപ കെ.എസ്, മാർത്ത സിസോണി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. 40-50 വയസ് പുരുഷ വിഭാഗത്തിൽ അൻബറാസു പി, രവി, പൊതിരാജ് പി എന്നിവരും വനിതാ വിഭാഗത്തിൽ മിനു വിക്ടർ, സുചിത്ര നായർ, വന്ദന സന്ദീപ് എന്നിവരും വിജയികളായി. 50-65 വയസ് പുരുഷ വിഭാഗത്തിൽ ബിബിൻ ചെറിയാൻ ഒന്നാമതെത്തിയപ്പോൾ ലോഹിദാസ് രാജശേഖരൻ, എം.എസ് സെബാസ്റ്റ്യൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇതേ പ്രായപരിധിയിലെ വനിതാ വിഭാഗത്തിൽ ജെയ്‌മോൾ കെ ജോസഫ്, മാലിനി കെ.ആർ, ടാനിയ നിഷ രാജ് എന്നിവർ ജേതാക്കളായി. 65 വയസ്സിന് മുകളിലുള്ളവരുടെ പത്ത് കി.മീ മാരത്തണിൽ ലക്ഷ്മണൻ എ, ജോസഫ് കെ പീറ്റർ, ദാസൻ നായർ കെ.എസ് എന്നിവരും വനിതാ വിഭാഗത്തിൽ രാജം ഗോപി, നളിനി, സൂസി സെബാസ്റ്റ്യൻ എന്നിവരും ജേതാക്കളായി. ഇത് കൂടാതെ മൂന്ന് കിലോമീറ്റർ റണ്ണും മാരത്തണിന്റെ ഭാഗമായി നടത്തി. ഇംഗ്ലണ്ട്, ജപ്പാൻ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 7,800-ൽപ്പരം റണ്ണേഴ്‌സ് മാരത്തണിൽ പങ്കെടുത്തു.ഞായറാഴ്ച പുലർച്ചെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തൺ ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം.വി.എസ് മൂർത്തി, മാരത്തൺ മെഡിക്കൽ ഡയറക്ടറും ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി മെഡിസിൻ കൺസൾട്ടന്റുമായ ഡോ.സാവിത്രി, ടൈഗർബാം റീജിയണൽ മേധാവി വി. സുബ്രഹ്‌മണ്യൻ, ട്രേഡ് മാർക്കറ്റിങ് മേധാവി അനൂപ് ദ്വിവേദി, ക്ലിയോസ്‌പോർട്‌സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി നായർ, എം.ആർ.കെ ജയറാം എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. സമ്മാനദാന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മേയർ വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ,കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം.വി.എസ് മൂർത്തി,ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് ഇന്റേണൽ ഓഡിറ്റർ സഞ്‌ജേഷ് കുമാർ, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദാമോധരൻ സി, മാരത്തൺ മെഡിക്കൽ ഡയറക്ടർ ഡോ. സാവിത്രി, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, മാരത്തൺ ഗുഡ്വിൽ അംബാസിഡർ പ്രാചി തെഹ്ലാൻ, അഭിനേതാവ് മാത്യു തോമസ് എന്നിവർ പങ്കെടുത്തു. ആകെ 15 ലക്ഷം രൂപയുടെ പുരസ്‌കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്തത്.ഫോട്ടോ- വനിതാ ജേതാവ്നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ വനിതാ വിഭാഗം ജേതാവ് അഭിലാഷ സഞ്ജീവിന് കൊച്ചി മേയര്‍ വി.കെ മിനിമോള്‍, മാരത്തണ്‍ ഗുഡ്വില്‍ അംബാസിഡര്‍ പ്രാചി തെഹ്ലാന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം കൈമാറുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോള്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദാമോധരന്‍ സി,കോസ്റ്റല്‍ ഗാര്‍ഡ് ഡിഐജി എന്‍ രവി, ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍മാരായ എംആര്‍കെ ജയറാം, ശബരി നായര്‍ എന്നിവര്‍ സമീപം.ഫോട്ടോ പുരുഷ വിഭാഗംനാലാമത് ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തിയ രഞ്ജിത്ത് സിങ്ങിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുരസ്‌കാരം കൈമാറുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍, ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ ശബരി നായര്‍, കൊച്ചി മേയര്‍ വി.കെ മിനിമോള്‍, മാരത്തണ്‍ ഗുഡ്വില്‍ അംബാസിഡര്‍ പ്രാചി തെഹ്ലാന്‍, ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റര്‍ സഞ്‌ജേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദാമോധരന്‍ സി, കോസ്റ്റല്‍ ഗാര്‍ഡ് ഡിഐജി എന്‍ രവി എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *