നീണ്ടൂർ സെൻ്റ് ജോസഫ് പള്ളിയിൽ തിരുനാൾ കൊടികയറി

.നോർത്ത് പറവൂർ : നീണ്ടൂർ സെൻ്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടികയറി. പറവൂർ ഫൊറോന വികാരി ഫാ. ജെയിംസ് പെരേപ്പാടൻ കൊടി ആശീർവദിച്ച് കൊടികയറ്റം നടത്തി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ആശീർവദിക്കുകയും പൊതു വണക്കത്തിനായി പ്രത്യേകം ഒരുക്കിയ പന്തലിൽ പ്രതിഷ്ടിക്കുകയും ചെയ്തു. ശേഷം ആഘോഷമായ വിശുദ്ധ കുർബ്ബാനയും നടന്നു. ശനിയാഴ്ച വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ രാവിലെ വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ് വൈകീട്ട് 5.15 ന് ആഘോഷമായ പാട്ടുകുർബ്ബാന തുടർന്ന് സർഗ്ഗസന്ധ്യ. ഞായറാഴ്ച തിരുനാൾ ദിനം വൈകീട്ട് 5 ന് തിരുനാൾ കുർബാന തുടർന്ന് പ്രദക്ഷിണം. വികാരി ഫാ. ജേക്കബ് കാച്ചപ്പിള്ളി, തിരുനാൾ ജനറൽ കൺവീനർ മാർട്ടിൻ മേക്കോണത്ത്, കൈക്കാരന്മാരായ വി. ടോമി കളപ്പറമ്പത്ത്, ജോൺസൺ കാച്ചപ്പിള്ളി, വൈസ് ചെയർമാൻ രെജു പടയാട്ടി,കൺവീനർ ജോസ് മഴുവഞ്ചേരി, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *