, കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) മർക്കസുദ്ദഅവയുടെ ആഭിമുഖ്യത്തിൽ കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള “ഇക്റഅ് നോളഡ്ജ് ഹബ്ബിൽ” 79-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ട്രസ്റ്റ് ട്രഷറർ ഷാജഹാൻ കൈപ്പള്ളി ദേശീയപതാക ഉയർത്തി. “ഇക്റഅ് നോളഡ്ജ് ഹബ്ബ്” പ്രിൻസിപ്പൽ അൻഷാദ് സുല്ലമി അധ്യക്ഷനായി. “ഇക്റഅ് നോളഡ്ജ് ഹബ്ബിലെ” വിദ്യാർത്ഥികളായ ആസിഫ്, ഹാഷിർ, ആരിഫ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സജീവ്ഖാൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹദ് കൊട്ടിയം, ലൈലടീച്ചർ, അൻസൽ ഖാസിമി, സജീവ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി, ലഹരിവിരുദ്ധ പ്രതിജ്ഞ, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഇക്റഅ് നോളഡ്ജ് ഹബ്ബിൽ” സ്വാതന്ത്ര്യ ദിനാഘോഷം”*
