.വിദ്യാർത്ഥികളെ നാടിൻ്റെപൊതുവിദ്യാലയമായ കെടാമംഗലം ഗവ: സ്കൂളിൽതന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും കെടാമംഗലം LP സ്കൂൾ SMC യുടെയും സംയുക്താഭിമുഖ്യത്തിൽ കെടാമംഗലം പ്രദേശത്ത് വിളംബര ജാഥ സംഘടിപ്പിച്ചു. പരിഷത്ത് പറവൂർ മേഖല വാർഷികത്തോടനുബന്ധ പരിപാടിയാണ് ജാഥ.അൺ എയ്ഡഡ് CBSC ഭ്രമങ്ങളിൽപ്പെടാതെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സർക്കാർ വിദ്യാലയങ്ങളാണ് അഭികാമ്യമെന്നും വിളംബരജാഥയെ അഭിവാദ്യം ചെയ്തു കൊണ്ട് ഏഴിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ഇപ്പോൾ പഞ്ചായത്ത് അംഗവുമായ MS രതീഷ് പറഞ്ഞു.പറവൂർ നഗരസഭ അംഗങ്ങളായ CA രാജീവ്, ജയദേവാനന്ദൻ, ലിജിലൈഗോഷ്, ശ്രീജിത്ത് CV, കെ. രാമചന്ദ്രൻ,ഏഴിക്ക പഞ്ചായത്ത് അംഗംജിൻഡ അനിൽകുമാർ മുൻനഗരസഭ കൗൺസിലർ CPജയൻ, സ്കൂൾ SMC ചെയർമാൻ KK കപിൽ , സ്കൂൾ സീനിയർ അദ്ധ്യാപിക വിജയശ്രി ടീച്ചർ, ബാലസാഹിത്യകാരൻ Ak ജോഷി, പരിഷത്ത് മേഖല സെക്രട്ടറി അഡ്വ: Aഗോപി, ലൈബ്രറി പ്രസിഡൻ്റ് PP സുകുമാരൻ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.
വിളംബര ജാഥ
