നോർത്ത് പറവൂർ സമൂഹം ഹൈസ്കൂളിൻ്റെ വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ എസ്. ലളിത, എസ്. ആശ, ഓഫീസ് ക്ലർക്ക് ആർ. ആശ എന്നിവർക്കുള്ള അനുമോദനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാനേജ്മെൻ്റ് പ്രതിനിധി ജി. ചന്ദ്രശേഖർ പതാക ഉയർത്തി തുടക്കം കുറിച്ചു.ചടങ്ങുകൾ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് എച്ച്. ഹരിപ്രിയ അധ്യക്ഷയായി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ് മുഖ്യാതിഥിയായിരുന്നു. പ്രധാനദ്ധ്യാപിക രമ ഗോപിനാഥ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്ന ഫുട്ബാൾ മറ്റ് വിവിധ മത്സരങ്ങളിൽ ജേതാക്കളായ അംഗങ്ങളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിരമിക്കുന്ന അധ്യാപകരെ പി.ടി.എ.ആദരിച്ചു.പറവൂർ ബി.പി.സി കെ. എസ് പ്രേംജിത്ത്, വാർഡ് കൗൺസിലർ ആശ ദേവദാസ് ,കൗൺസിലർ ജോബി പഞ്ഞിക്കാരൻ, മാതൃസംഗമം കൺവീനർ ശ്രീജ ദാസ്, പൂർവ്വ വിദ്യാർത്ഥി ഗോപകുമാർ ആർ. നായർ, സ്റ്റാഫ് സെക്രട്ടറി എം. ഹേമലത, സ്കൂൾ ലീഡർ ശ്രൂതി ലക്ഷ്മി എന്നിവർ സംസാരിച്ചു. മികവ് തെളിയിച്ച അധ്യാപകരേയും വിദ്യാർത്ഥികളെയും സമ്മാനങ്ങളും എൻഡോവ്മെൻ്റുകളും നൽകി ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പറവൂർ സമൂഹം ഹൈസ്കൂൾ വാർഷികം
