രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമാതാരം ടിനി ടോം പരിപാടി ഉദ്ഘാടനം ചെയ്തു. നന്ദിനി ആർ നായർ ഐ. ആർ എസ് മുഖ്യാതിഥി ആയിരുന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ (നൃത്ത നൃത്യങ്ങൾ ഗാനാലാപനം) ആഘോഷത്തിന് മാറ്റുകൂട്ടി അക്കാദമിക മികവിനും കലാകായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രൊവിൻഷ്യാൽ ഫാദർ ബെന്നി നാൽക്കര സി എം ഐ, അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ഫാദർ സിബിൻ പെരിയപ്പാടൻ സി എം ഐ,സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ അഡ്മിനിസ്ട്രേറ്റർ ഫാദർ പീറ്റർ നെടുങ്ങാടൻ സി എം ഐ, ഹെഡ്മിസ്ട്രസ് മിതാ രാജു , കെജി ഇൻ ചാർജ് ലിസമ്മ തോമസ് , പി ടി എ പ്രസിഡന്റ്, തുടങ്ങിയവർ പങ്കെടുത്തു
രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം സ്പെട്രാലിക്സ് 2026 സ്കൂൾ അങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു
