കളങ്കാവൽ സിനിമ വിശേഷങ്ങൾ പങ്കിട്ട് പ്രവർത്തകർ

തിരു: മമ്മൂട്ടിയെന്ന വില്ലൻ കഥാപാത്രം, വിനായകനെന്ന നായക വേഷം – രണ്ടു പേരുടെയും ഷൂട്ടിംഗ് വിശേഷങ്ങൾ പ്രേക്ഷകർക്കുമുന്നിൽ സംവിധായകനും തിരകഥാകൃത്തും തുറന്നു പറഞ്ഞപ്പോൾ പലരിലും ഒരു സിനിമയുടെ വിജയത്തിൻ്റെ രഹസ്യം അറിയുവാൻ സാധിച്ചു. പ്രേംനസീർ മൂവിക്ലബ്ബ് ഏര്യസ് പ്ലക്സ് തിയേറ്ററിൽ ഒരുക്കിയ കളങ്കാവൽ സിനിമയുടെ സംവാദം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സംവിധായകൻ ജിതിൻ കെ. ജോസ്, തിരകഥാകൃത്ത് ജിഷ്ണു ശ്രീകുമാർ ചിത്രത്തിൽ അഭിനയിച്ച 15 ഓളം താരങ്ങൾ ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും സിനിമക്കുള്ളിലെ വിജയ രഹസ്യങ്ങൾക്ക് തുറന്ന വേദിയായി മാറി. നടൻ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച സംവാദം സൂര്യ കൃഷ്ണമൂർത്തി ഉൽഘാടനം ചെയ്തു. തലസ്ഥാനത്ത് ഇത്തരം വേദികൾ ഒരു സിനിമക്ക് ആവശ്യമാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ ഒരു സിനിമയെയും നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു നായക നടൻ എന്നതിലുപരി ഒരു വില്ലൻ വേഷം ഗംഭീരമാക്കാൻ മമ്മൂട്ടിയെന്ന നടനും അതോടൊപ്പം 20 നായികമാർക്കും സാധിച്ചുമെന്ന് നടൻ അലൻസിയാർ ചിത്രത്തിൻ്റെ പ്രവർത്തകർക്ക് ഉപഹാരങ്ങൾ നൽകി പ്രസ്താവിച്ചു. ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ മോഡറേറ്ററായിരുന്നു. സംവിധായകരായ ബാലു കിരിയത്ത്, ജോളിമസ് , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ഡോ: വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാൻ, ഡോ:ഷാനവാസ്, വിജയകുമാരൻ നായർ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *