ദോഹ: മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയിൽ നിര്യാതയായി. പുതുപ്പള്ളി നാലുകണ്ടത്തിൽ അലവി ഹാജി മകൻ പരേതനായ മുഹമ്മദ് അസ്ലമിന്റെ ഭാര്യ സുബൈദ അസ് ലം (66 വയസ്സ്) ആണ് മരിച്ചത്. കരൾ സംബന്ധമായ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം.വടക്കാങ്ങര അബ്‌ദുൽ ഖാദിർ മൗലവിയുടെ എട്ട് മക്കളിൽ മൂത്തവളാണ് പരേത. ശമീം ബാബു, പരേതനായ നൗഫൽ, അലി മോൻ (യുഎഇ, അബദുൽ ഖാദിർ ബൈജു (ഖത്തർ), ഡോ. ഷഫീഖ് (ഖത്തർ) എന്നിവർ മക്കളാണ്. സലീന എം.വി. (ചങ്ങരം കുളം), നാസിയ ഫൈറൂസ് (എടപ്പാൾ), സജ്ന കളത്തിങ്ങൽ (അന്നാര), ലീന അനസ് (വടക്കാങ്ങര), ശിഫ ത്വയ്യിബ് (ശാന്തപുരം) എന്നിവർ ജാമാതാക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഖബറടക്കം ചമ്രവട്ടം ശാന്തി ഗ്രാമം ജുമാമസ്‌ജിദ് ഖബറിസ്ഥാനിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയിൽ നിര്യാതയായി
