വെള്ളൂർ ഗ്രാമപഞ്ചായത്തിലെ 17 യുഡിഎഫ് സ്ഥാനാർത്ഥികളും നോമിനേഷൻ നൽകിയതിനെ തുടർന്ന് വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി.കഴിഞ്ഞ പത്ത് വർഷക്കാലമായി ഇടതുപക്ഷ ജനാധിപത്യമുന്നണി വെള്ളൂർ പഞ്ചായത്ത് ഭരിക്കുന്നു.എന്തു വികസനം നേട്ടമാണ് ഈ കഴിഞ്ഞ 10 വർഷക്കാലം ഉണ്ടാക്കിയതെന്നും വികസന മുരടിപ്പിലൂടെ പഞ്ചായത്തിനെ നാൽപ്പത് വർഷക്കാലം പുറകോട്ട് അടിച്ചതായി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ. പി.പി. സിബിച്ചൻ സംസാരിച്ചു . അടുക്കും ചിട്ടയോടും കൂടിയുള്ള പ്രവർത്തനം നടത്തി എന്തുവിലകൊടുത്തും വെള്ളൂർ പഞ്ചായത്ത് യുഡിഎഫ് ഭരണം വരണമെന്ന് പൊതുജനം ആഗ്രഹിക്കുന്നു. ആ കടമ ഐക്യ ജനാധിപത്യ മുന്നണി നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു മൂഴിയിൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.സി .ജോഷി സ്വാഗതം ആശംസിച്ചു.മുൻ കെപിസിസി മെമ്പർ എൻ എം താഹ ആമുഖ പ്രസംഗം നടത്തി.ജെയിംസ് ജോസഫ്, കെ .ഗീരീഷ്, എം.ആർ ഷാജി , കെ.പി ജോസ്, പോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
