ചെത്ത്ലത്ത്: ഇവിടത്തെ ആദ്യ കാല ഹോട്ടൽ നവീകരിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു എംബാർക്കേഷൻ ജട്ടി പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ചെത്ത്ലത്ത് ദ്വീപിലെ പ്രമുഖ നാടൻപാട്ട് കലാകാരി കുന്നുംപുര മധുരമുത്ത് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ ലത്തീഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. “ബീച്ച് വേ ” എന്ന് പുനർനാമകരണം ചെയ്ത ഹോട്ടലിൽ രുചികരമായ ഭക്ഷണ പാനീയങ്ങളാണ് ഒരുക്കിയിട്ടുള്ളത്
നവീകരിച്ച ഹോട്ടൽ ഉദ്ഘാടനം ചെയ്തു.
