സമുദായ താൽപര്യം സംരക്ഷിച്ച മുന്നണികൾക്ക് വോട്ട്
തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ പൊതു വിഷയങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുള്ള മുന്നണികളും, സ്ഥാനാർത്ഥികളും ആരെന്നു കണ്ടെത്തി അവർക്ക് മുസ്ലീങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ നേതൃത്വ സമ്മേളനം അഭിപ്രായപ്പെട്ടു.ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം ജില്ലയിലെ ഇമാമുമാരുടെയും, ജമാഅത്ത് ഭാരവാഹികളുടെയും സമ്പൂർണ്ണ സമ്മേളനം ഡിസംബർ 20ന് നടത്താനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇമാം എ. എം. ബദറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, എം.എ. ജലീൽ, എം.എ. കരീം ശ്രീകാര്യം, എ.എൽ. എം. കാസിം, ബീമാപള്ളി സക്കീർ, കെ.പി. അഹമ്മദ് മൗലവി, കടുവയിൽ ലത്തീഫ്, ഇ.കെ. മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
