ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കുന്ന പദ്ധതി ഉപേക്ഷിച്ച് ജഗ്വാർ ലാൻഡ് റോവർ

Uncategorized

ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലൊരുക്കുന്ന ഫാക്ടറിയിൽ ജഗ്വാർ ലാൻഡ് റോവറിന്റെ വൈദ്യുത വാഹനങ്ങൾ ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. ചൈനീസ് ഇലക്ട്രിക് വാഹന ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരം കണക്കിലെടുത്ത് ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടാറ്റയുടെ പിന്മാറ്റം.തദേശീയമായി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് വാഹന ഭാഗങ്ങൾക്ക് വില-ഗുണനിലവാര ഘടകങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉപേക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വൈദ്യുത വാഹനങ്ങളുടെ ആവശ്യകത കുറയുന്നതും ടാറ്റയെ പദ്ധതിയിൽ നിന്ന് പിന്മാറ്റത്തിന് കാരണമായിരിക്കുന്തെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം, ടാറ്റ മോട്ടോഴ്‌സിന്റെ തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന പ്ലാന്റിൽ 1 ബില്യൺ യുഎസ് ഡോളർ (ഏകദേശം 8,708.6 കോടി രൂപ) വിലമതിക്കുന്ന ആഡംബര ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ജെഎൽആർ പ്രഖ്യാപിച്ചിരുന്നു.ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി പ്രതിവർഷം 70,000 ഇലക്ട്രിക് വാഹനങ്ങൾ ഈ പ്ലാന്റിൽ നിർമ്മിക്കാനാണ് ജെഎൽആർ പദ്ധതിയിട്ടത് കമ്പനിയുടെ ഇലക്ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ (ഇഎംഎ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ പ്ലാന്റിൽ 25,000 യൂണിറ്റ് അവിന്യ ഇവികൾ ഉത്പാദിപ്പിക്കാൻ ടാറ്റ പദ്ധതിയിട്ടിരുന്നു. അതേസമയം കഴിഞ്ഞ രണ്ട് മാസമായി ജെഎൽആർ ഇവികളുടെ നിർമാണം നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *