പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന 20 യു.ഡി.എഫ്.സ്ഥാനാർത്ഥികളും പത്രിക നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായിട്ടാണ് പത്രികാസമർപ്പണത്തിന് പുറപ്പെട്ടത്. കോൺഗ്രസ്ചിറ്റാറ്റുകര മണ്ഡലം പ്രസിഡൻ്റ് പി.എം.സുദർശൻ, മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, ടി.കെ.ബിനോയ്, പി.ആർ. ജൈസൻ, പി.എ.ശംസുദ്ദീൻ, കെ.എം അമീർ, പി.സി. നീലാംബരൻ, അനസ് നീണ്ടൂർ, എം.പി.പോൾസൻ, അഡ്വ.ഫ്രെഡി ഫിലിപ്പ്, ശശികുമാർ ,ഗോപിനാഥ്, ബാബു ചാക്കോ, ഷെമി അഫ്സൽ, ധന്യ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
