പറവൂർ മുനിസിപ്പൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ രാജിവ് ഭവനിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ടൌൺ മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു മത്സര രംഗത്തുള്ള ഒന്ന് മുതൽ മുപ്പത് വരെയുള്ള വാർഡുകളിലെ മുഴുവൻ സ്ഥാനർഥികളെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് നു മികച്ച വിജയവും നഗരസഭ തുടർ ഭരണവും കിട്ടുമെന്നും ഏറ്റവും മികച്ച സ്ഥാനർഥികളെയാണ് മത്സരത്തിനിറക്കിയതെന്നുംഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമ്മേളനത്തിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് എം ടി ജയൻ എം എസ് റെജി, പി എസ് രഞ്ജിത്, ബീന ശശിധരൻ, രമേഷ് ഡി കുറുപ്, ഡി രാജ്‌കുമാർ, റോഷൻ ചാക്കപ്പൻ, പി എസ് ഉദയഭാനു, രാജൻ പരപ്പിൽ, പി ആർ രവി എന്നിവർ പ്രസംഗിച്ചു. ഇലക്ഷൻ കമ്മിറ്റിയുടെ ചെയർ മാനായി അനു വട്ടത്തറ ജനറൽ കൺവീനർ ജോസ് മാളിയേക്കൽ, ട്രഷറർ എൻ. മോഹനൻ എന്നിവരടങ്ങുന്ന 100 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *