ശിശുദിനാഘോഷംചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ശിശുരോഗ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ലെഫ്നൻ്റ് ജനറൽ ഡോ. അജിത്ത് നീലകണ്ഠൻ അദ്ധ്യക്ഷനായി. പ്രിൻസാപ്പാൾ പ്രൊഫ. ഡോ. ഇന്ദിരാകുമാരി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് ജെറി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ഡോ. രാജേഷ് ഡി. പൈ,ശിശുരോഗ വിഭാഗം മേധാവി പ്രൊഫ. ഡോ. ഡാർലി സാറാമ്മ മാമ്മൻ, അസോ. പ്രൊഫ. ഡെപ്പൂട്ടി.മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മഞ്ജുഷ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിംപിൾ രാജഗോപാൽ, സൂപ്രണ്ട് കേണൽ അമിത ദാസ്, അഡ്മിനിസ്ട്രറ്റർ ബിന്ദു പ്രവീൺ, ഡെപൂട്ടി മാനേജർ ഡോ.ദീപു ധർമ്മരാജൻ, മാനേജർ പ്ലാനിംഗ് ഡെവലെപ്മെൻ്റ് ഓഫീസർ അമിത് ഗണേഷ് എന്നിവർ പങ്കെടുത്തു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള ചിത്രരചന മത്സരം മറ്റ് വിവിധ മത്സരങ്ങൾ വിനോദ പരിപാടികളും നടന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. മികവുറ്റ പ്രകടനങ്ങളാൽ കുട്ടികളും ഡോക്ടർമാരും പങ്കെടുത്തത് വേറിട്ട അനുഭവമായിരുന്നു.
ശിശുദിനാഘോഷംചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ശിശുരോഗ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി
