പ്രിയപ്പെട്ട കൂട്ടുകാരെ… എന്റെ നാലാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമായ മിഴിയാഴം ലളിതമായ ചടങ്ങുകളോട് ഇന്ന് പ്രകാശനം ചെയ്തു. മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ അരുവിപ്പാറ വാർഡിലെ അംഗണവാടിക്ക് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകിയ കർഷകൻ ശ്രീ. ആർ. സന്തോഷ് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ.കെ വാസുദേവൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീ വെള്ളനാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി ശ്രീ രാജേന്ദ്രൻ ശിവഗംഗ, കവയിത്രിമാരായ ശ്രീമതി.ശാലിനി നെടുമങ്ങാട്, ശ്രീമതി പ്രസന്ന ടീച്ചർ, ഗോൺഹാൻവോ ഫൗണ്ടർ ശ്രീ സുമേഷ് കോട്ടൂർ, ശ്രീ.സുജി കല്ലാമം, ശ്രീ.സുരേഷ് കോട്ടൂർ, ജന്മഭൂമി നെടുമങ്ങാട് ലേഖകൻ ശ്രീ. ഗോപകുമാർ എന്നിവർ സംസാരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *