.വേൾഡ് ഡയബെറ്റിക് ദിനാചരണത്തിൻ്റെ ഭാഗമായി പാലാരിവട്ടം അഹല്യ ഐ ഹോസ്പിറ്റലും പറവൂർ ലയൺസ് ക്ലബ്ബും പറവൂർ വെസ്റ്റ് സഹകരണ ബാങ്കും സംയുക്തമായി സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി നേത്രപരിശോധന ക്യാമ്പ് നടത്തി. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എം.എം ജോസ് അദ്ധ്യക്ഷനായി. ജില്ലാ 318C ഡയബെറ്റിസ് സെക്രട്ടറി എം.ആർ വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റൽ റെറ്റിനറി സർജൻ ഡോ. ദിവ്യ അലക്സ്, ഏരിയ കോഡിനേറ്റർ ലയൺ ബിജു കാച്ചപ്പിള്ളി, സോൺ ചെയർപേഴ്സൺ ലയൺ എ.അരുൺ,R130 സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാളിയേക്കൽ, ക്ലബ്ബ്.ട്രഷറർ സി.വി. നടേശൻ, സെക്രട്ടറി ഇ.സി. റെജി, എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ്ബ് അംഗങ്ങൾ, ബാങ്ക് ബോർഡ് അംഗങ്ങൾ, ജീവനക്കാർ, അഹല്യ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
പറവൂരിൽ ഡയബെറ്റിക് റെറ്റിനോപ്പതി ക്യാമ്പ് നടത്തി
