വിഴിഞ്ഞംപോർട്ട്‌ സർക്കാരിനും സർക്കാർ തുറമുഖ നടത്തിപ്പ് കമ്പനി യായ VISL രാഷ്ട്രീയ ഉദ്യോഗസ്ഥർ ക്കും ഗുരുതരമായ വീഴ്ച

വെങ്ങാനൂർ ഗോപകുമാർ

ഭാരതത്തിന്റെ സാമ്പത്തിക വികസനത്തിന്റെ അടിത്തറയായ വിഴിഞ്ഞം തുറമുഖം ട്രയൽ തുടങ്ങിയിട്ട് ഒരു വർഷവും പ്രധാനമന്ത്രി ഉത്ഘാടനം കഴിഞ്ഞിട്ട് ആറു മാസവും കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, വാണിജ്യപരമായ വളർച്ച ഉറപ്പാക്കുന്നതിലും VISL-ന്റെ (Vizhinjam International Seaport Limited) ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയിൽ നാട്ടുകാർ സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.. വിസിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയ ഉദ്യോഗസ്ഥർ ആയിട്ടാണ് മനസ്സിലാകുന്നത്. പെൻഷൻ പറ്റിയ ഇടതു ഉദ്യോഗസ്ഥരുടെയും ഇടതു പ്രവർത്തകരുടെയും തവളമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ഒരു പ്ലാനിങ് ഇവർക്കില്ല.എത്രയും വേഗം വികസനത്തിന് ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിക്ഷേപം ആകർഷിച് ലോജിസ്റ്റിക്സ് മേഖലയിൽ സംരംഭകരെ ഇവർക്ക് പദ്ധതിയില്ല. ഇന്നത്തെ അവസ്ഥയിൽ, ഈ ലക്ഷ്യങ്ങൾ പാട്ടിലും ഡാൻസിലും ഒതുങ്ങുന്നു. തുറമുഖത്തെ തൊഴിൽ സാധ്യത പകുതി വിഴിഞ്ഞം വില്ലേജിലെ അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക്‌ എന്ന് പറഞ്ഞിരുന്നു. VISL കമ്പനി റിപ്പോർട്ട്‌ പ്രകാരം മന്ത്രി നിയമസഭയിൽ പറഞ്ഞത് പകുതി ജോലി വിഴിഞ്ഞത്ത്കാർക്ക് നൽകി എന്നാണ്. 50പേർക്ക് പോലും ജോലി ലഭിച്ചിട്ടില്ല. VISL കമ്പനിയിൽ പോലും വിഴിഞ്ഞത്തെ ഒരാളിന് പോലും ജോലി നൽകിയിട്ടില്ല. വിഴിഞ്ഞം വില്ലേജിലെ കർഷകർ, മത്സ്യ തൊഴിലാളികൾ, ഭൂമിയും വീടും സ്ഥാപനങ്ങളുംതൊഴിലും തുറമുഖത്തിന് വേണ്ടി ഉപേക്ഷിച്ച വിഴിഞ്ഞം വില്ലേജിലെ അഞ്ച് വാർഡുകളിൽ ഉള്ളവർക്ക് തുറമുഖത്തിൽ തുല്യമായി നൽകണം. ഇത് നാട്ടുകാർക്ക്‌ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാർ സംവിധാനമായ VISL ആണ്. ട്രാൻസ്ഷിപ്പ്‌മെന്റ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നാട്ടുകാർക്ക്‌ ഗുണമില്ല.അദാനി ഗ്രൂപ്പ് പോലും ലക്ഷ്യമിടുന്നത് 60% ട്രാൻസ്ഷിപ്പ്‌മെന്റും 40% ഗേറ്റ്വേ കാർഗോയും (Gateway Cargo) കൈകാര്യം ചെയ്യാനാണ്. തുറമുഖം ട്രയൽ ഒരു വർഷം കഴിഞ്ഞിട്ടും, ഗേറ്റ്വേ കാർഗോ (EXIM- കയറ്റുമതി/ഇറക്കുമതി) പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാരിനോ VISL-നോ സാധിച്ചിട്ടില്ല.ഇത് പരാജയമാണ്. എന്ത് കൊണ്ട് പോർട്ട്‌ ഓപറേഷൻ ആരംഭിക്കാൻ കഴിയുന്നില്ല എന്ന് തുറമുഖത്തിന് വേണ്ടി പോരാട്ടം നടത്തിയ കേരളീയ സമൂഹത്തിനോട് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്. പോർട്ട്‌ മായി ബന്ധപ്പെട്ട് അനുബന്ധ വ്യവസായ സ്ഥാപനങ്ങൾ വരാൻ അറച്ചു നില്കുന്നു. ഒരുകമ്പനിയിക്കും പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നില്ല. ഓഫീസുകൾ തുറന്ന പലരും നിറുത്തി. തുറമുഖത്തിന്റെ വിശ്വാസ്യത സംരംഭകർക്കു നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കാൻ ശ്രമിക്കാം. നാല്ല ഒരു പി ആർ പ്രവർത്തനം വിസിൽ ആസൂത്രണം ചെയ്യണം.റിങ് റോഡ് ഭൂമി കല്ലിട്ടു ജനങ്ങളെ ദ്രോഹിച്ചു. റോഡ് ആയില്ല. റെയിൽവേ യുടെ കാര്യത്തിൽ ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ടു പോകുന്നു. റെയിൽ എങ്ങനെ എന്ന് ധവള പത്രം ഇറക്കണം. വളരെ നിരാശാജനകമായ അവസ്ഥകൾ ജനങ്ങൾക്ക്‌ ബോധ്യമാകുന്നു.1)പോർട്ട് ഹൈവേ പൂർത്തിയായില്ല: തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പോർട്ട് ഹൈവേയുടെ നിർമ്മാണം ഇഴയുകയാണ്. റോഡ് കണക്റ്റിവിറ്റി പൂർത്തിയാകാതെ എങ്ങനെയാണ് വൻതോതിലുള്ള ഗേറ്റ്വേ കാർഗോ നീക്കം നടത്താൻ VISL ന് കഴിയുന്നത്.2)ഗേറ്റ്വേ കാർഗോ വൈകുന്നു. തുറമുഖത്തിന്റെ വലിയ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ ഗേറ്റ്വേ കാർഗോ (Gateway Cargo) പ്രവർത്തനങ്ങൾ തുടങ്ങാൻ അനുമതികളോ, അടിസ്ഥാന സൗകര്യങ്ങളോ, ICP യോ ഇന്നും ഒരുങ്ങിയിട്ടില്ല. വിശദീകരിക്കണം ജനങ്ങളോട്.3)നിക്ഷേപകർക്ക് ഭൂമിയില്ല. തുറമുഖത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായ ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവ സ്ഥാപിക്കാൻ താത്പര്യമുള്ള കമ്പനികൾക്ക് വേണ്ടി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ/VISL തീർത്തും പരാജയപ്പെട്ടു. നിക്ഷേപകർക്ക് മുന്നോട്ട് വരാൻ സാധിക്കാത്ത സാഹചര്യമാണിത്.4)മാരിടൈം വീക്കിൽ നിന്നും വിട്ടുനിൽക്കുന്നു. തുറമുഖത്തിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന മാരിടൈം വീക്ക് പരിപാടിയിൽ പോലും VISL പങ്കെടുക്കാതിരുന്നത്, വിഷയത്തിലുള്ള അവരുടെ താൽപര്യമില്ലായ്മയാണ് കാണിക്കുന്നത്. VISL-ന്റെ തലപ്പത്തുള്ളവർ സോഷ്യൽ മീഡിയയിൽ കവിതകളും ഡാൻസും പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.പരിഹാസ്യത്തോടെയാണ് പൊതു ജനം കാണുന്നത്. പൊതുജനത്തിന് വേണ്ടത് ഈ മനോഹരമായ വാക്കുകളല്ല, പദ്ധതികൾക്ക് വേഗത നൽകുന്ന ആക്ഷൻ ആണ്.സർക്കാരും VISL സമയബന്ധിതമായി ചെയ്യേണ്ടത് ഇപ്രകാരമാണ്. അടിയന്തിര നടപടിയിലൂടെ പോർട്ട് ഹൈവേ റെയിൽ നിർമ്മാണം ആരംഭിക്കുക.ഗേറ്റ്വേ കാർഗോ ഉറപ്പാക്കുക: എത്രയും പെട്ടെന്ന് ഗേറ്റ്വേ കാർഗോ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ കേന്ദ്ര സർക്കാർ അനുമതികളുംഒപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക ക്കുക. ലാൻഡ് ബാങ്ക് ലഭ്യമാക്കേണ്ടത് സർക്കാരും വിസിലും ആണ്. വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി ലോജിസ്റ്റിക്സ്/വെയർഹൗസിംഗ്, ട്രക് യാർഡ്, ട്രക് വർക്ക്‌ ഷോപ്പ്, കൻഡയണർയാർഡുകൾ, കൺഡയനർ വർക്ക്‌ഷോപ്പുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി പൂർത്തിയാക്കണം. കവിത കങ്ങളും പാട്ടുകളും ഡയലോഗ് കളും അഭിനയവും മാറ്റി വച്ച്, ഒരു വിഷൻ അടിസ്ഥാനത്തിൽ പ്രവൃത്തികൾ ആരംഭിക്കുക. വിഴിഞ്ഞം തുറമുഖം ഭാരതത്തിന്റെ ത്തിന്റെ സാമ്പത്തിക വികസനത്തിന്റെ കവാടമാണ്. ഇതിനെ രാഷ്ട്രീയ ഉദ്യോഗസ്ഥർ തകർക്കരുത്. 2022ഇൽ സമരങ്ങൾ അവസാനിച്ചപ്പോൾ ആറു മാസത്തിനകം തുറമുഖം പ്രവർത്തനം തുടങ്ങുമെന്നു പറഞ്ഞു. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. ഒന്നും ആയില്ല. ഉത്ഘടനവും കഴിഞ്ഞു ഓപറേഷൻ തുടങ്ങാൻ കഴിയുന്നില്ല. ഇതാണ് നമ്പർ ഒൺ കേരളം. 1962ഇൽ അന്നത്തെ തുറമുഖമന്ത്രി എസ് കെ പാട്ടിൽ തറകല്ലിട്ട വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖം ഇന്നും ഉത്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചിട്ടില്ല. 63വർഷമായി ഈ ഒരു ചോദ്യ ചിഹ്നം നില്കുംമ്പോഴാണ് VISL പ്രവർത്തനങ്ങളെയും നമ്മൾ കാണേണ്ടത്.തിരുവനന്തപുരത്തിലെ സാമൂഹ്യ രാഷ്ട്രീയ വ്യവസായ വ്യാപാര സമൂഹം വിഴിഞ്ഞം തുറമുഖത്തിന്റെ ഈ മെല്ലെ പൊക്കിനെതിരെ ഒരുമിച്ച് നിക്കേണ്ടതുണ്ട്. പ്രതികരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തിരുവനന്തപുരം വികസനം നടക്കു. വികസനം ആഗ്രഹിക്കുന്നവർ ഒരുമിച്ചു കൂടണം.സമാന ചിന്താഗതി കാരുടെ ഒരു മീറ്റിംഗ് ഉടൻ തിരുവനന്തപുരത്ത് നടത്തുന്നതാണ്.ലേഖകൻ.വെങ്ങാനൂർ ഗോപകുമാർ9387292552ജനറൽ സെക്രട്ടറിവിഴിഞ്ഞം പോർട്ട്‌ പീപ്ൾസ് കളക്റ്റീവ്.

Leave a Reply

Your email address will not be published. Required fields are marked *