.ദോഹ: ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025-ൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്‌സി പ്രകാശനം ബിൻ ഒമ്രാൻ അരീഫ് റെസിഡൻസിൽ വച്ച് നടന്നു.ലീഗിൽ പങ്കെടുക്കുന്ന സൺറൈസേഴ്സ് ഹിലാൽ, വക്ര സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചേഴ്സ് ബിൻ ഒമ്രാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ജഴ്‌സികളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്. ജഴ്‌സി പ്രകാശന ചടങ്ങിൽ ടീം ക്യാപ്റ്റൻമാരായ അബ്ദുൽ റഹിമാൻ എരിയാൽ, സമീർ കെ. ഐ, ആരിഫ് ബംബ്രാനാ, ഇർഷാദ് അലി, ഹനീഫ് പേരാൽ എന്നിവർ പങ്കെടുത്തു.ഈ ക്രിക്കറ്റ് ലീഗ് ദോഹയിലെ ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിനിടയിൽ ആരോഗ്യകരമായ ജീവിതശൈലിയും മാനസികോല്ലാസവും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാകുമെന്ന പ്രതീക്ഷയാണ് സംഘാടകർ പ്രകടിപ്പിച്ചത്.
ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025 ടീമുകളുടെ ജഴ്‌സി പ്രകാശനം ചെയ്തു
