പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സ്കൂളുകളിലെ മുഴുവൻ വിദ്യാർഥിനികൾക്കും വേണ്ടി ഷീപാഡും ഇൻസിനറേറ്ററും അലമാരകളും വിതരണം ചെയ്യുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനംപാലിയം ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്നു .ഒക്ടോബർ 29 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലീന വിശ്വൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ: അജയൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ സനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി. യു. ശ്രീജിത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ ശ്രീമതി നിതാസ്റ്റാലിൻ, ശ്രീമതി ജൻസി, ശ്രീമതി ഷിപ്പി സെബാസ്റ്റ്യൻ, ശ്രീമതി ഷൈബി തോമസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി സുനിത രാമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
