വിജിലൻസ് ബോധവൽക്കരണ വാരാഘോഷത്തിൻ്റെ ഭാഗമായി ബാലരാമപുരം സെൻ്റ് സെബാസ്റ്റ്യൻ ആഡിറ്റോറിയത്തിൽ റെസിഡൻസ് അസോസിയേഷനുകളിലെ അംഗങ്ങളെയും, കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയേഴ്സ് അസോസിയേഷൻ, കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ എന്നിവയിലെ അംഗങ്ങളെയും, എൽഡേഴ്സ് ഫോറം, വ്യാപാരി വ്യവസായ ഏകോപന സമിതി, ഓട്ടോ ഡ്രൈവേഴ്സ് തൊഴിലാളി യൂണിയൻ, തൊഴിലുറപ്പ്, ഹരിത കർമ്മ സേന എന്നിവയിലെയും അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -I പോലീസ് സൂപ്രണ്ട് അമ്മിണിക്കുട്ടൻ എസ് അവർകളുടെ അദ്ധ്യക്ഷതയിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -II ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിൽ കുമാർ റ്റി ക്ലാസ് നടത്തി.അഴിമതി എന്നാൽ എന്താണെന്നും അഴിമതി തടയുന്നതിൽ പൊതുജനങ്ങളുടെ പങ്കിനെ കുറിച്ചും, അഴിമതിയെ സംബന്ധിച്ച് അറിവ് ലഭിച്ചാൽ വിജിലൻസ് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനെ കുറിച്ചും ബോധവൽക്കരണം നടത്തുകയുണ്ടായി. പ്രസ്തുത ബോധവൽക്കരണ ക്ലാസിൽ പോലീസ് ഇൻസ്പെക്ടർമാരായ പ്രദീപ് കുമാർ എസ്. എം, , സൈജുനാഥ്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -I, II എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പടെ 225 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *