പ്ലാറ്റിനo ജൂബിലി നിറവിൽ St. Antony’s church Muthoor

സെന്റ് ആന്റണീസ് ദൈവാലയംഅകത്തോലിക്ക സഭകളുടെ ഒരു പ്രധാന കേന്ദ്രമായ തിരുവല്ലായിലും പരിസരപ്രദേശങ്ങ ളിലും നൂറ്റാണ്ടുകളായി കത്തോലിക്കാസഭയുടെ സാന്നിദ്ധ്യം തീരെ ദൃശ്യമായിരുന്നില്ല. ഈ നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ പുനരൈക്യപ്ര സ്ഥാനം രൂപംപ്രാപിച്ചതോടുകൂടി ഈ പട്ടണം മലങ്കരകത്തോലിക്കാസഭയുടെ ഒരു ഭദ്രാസന കേന്ദ്രമായിത്തീർന്നെങ്കിലും അപ്പോഴും സീറോ മലബാർ സഭയുടെ പള്ളികളോ സ്ഥാപന ങ്ങളോ ഇവിടെ തീരെ ഇല്ലായിരുന്നു എന്നു പറയാം. ഏതാനും ദശകങ്ങളായി വ്യവസായ സംരംഭങ്ങൾക്കും ഔദ്യോഗികജീവിതം പ്രമാണി ച്ചും ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർക്കുവാനി ടയായ ഏതാനും സുറിയാനി കത്തോലിക്കാ കുടുംബങ്ങൾ തങ്ങൾക്ക് ഇവിടെ ഒരു ആരാധ നാലയം ഉണ്ടായിക്കാണുവാൻ അത്യധികം ആഗ്രഹിച്ചു. ഈ ആഗ്രഹത്തിൻ്റെ സാഫല്യ മായാണ് ഇന്നു തിരുവല്ലാ പട്ടണത്തിൽ മുത്തൂർ ഭാഗത്ത് എം.സി. റോഡിൻ്റെ ഓരം ചേർന്ന് മനോഹരമായ സെൻ്റ് ആൻ്റണീസ് ദൈവാലയം നിലകൊള്ളുന്നത്.തിരുവല്ലായിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സുറിയാനി കത്തോലിക്കരുടെ ആത്മീയാവ ശ്യങ്ങൾ നിറവേറ്റുന്നതിനും സി.എം.ഐ. സ ന്യാസസമൂഹത്തിൻ്റെ ഒരു ആശ്രമം സ്ഥാപിക്കു ന്നതിനുമായി 1984 നവംബർ 30-ന് നെല്ലു വേലിൽ മത്തായി സിറിയക്കും മത്തായി മാപ്പി ളയും ചേർന്ന് അക്കാലത്ത് 6 ലക്ഷം രൂപാവി ലമതിക്കുന്ന 381% സെൻ്റു സ്ഥലം വാങ്ങി സി.എം.ഐ. സഭയ്ക്കു ദാന ദാനമായി നല്‌കി. ആ സ്ഥലത്ത് 1985 ഏപ്രിൽ 29-ാം തീയതി ജഗദൽപ്പൂർ ബിഷപ്പ് മാർ പൗളിനോസ് തിരുമേനി, സി.എം.ഐ.സഭയുടെ ഒരു സ്ഥാപനം പടുത്തുയർത്തുവാൻ തറക്കല്ലിട്ടു. ചങ്ങനാശ്ശേരി മെത്രാപ്പോലിത്താ മാർ ആന്റണി പടിയറപ്പിതാവ് അവിടെ പണിയുന്ന പള്ളിക്ക് സെന്റ് ആൻ്റണിസ് ദൈവഫലയമെന്നും ആശ്രമത്തിന് മാർ ബസേലിയോസ് ദയറാ എന്നും പേരു നിർദ്ദേശിച്ചു. 1985 ഒക്ടോബർ 17-ാം തിയതി അതിരൂപതാ അഡ്മിനിസ്റ്റേറ്റർ മോൺ. ജോസഫ് കരിമ്പാലിൽ പ്രസ്തുത സ്ഥാപനത്തിൻ്റെ വെഞ്ചെരിപ്പുകർമ്മം നിർവ്വഹിക്കുകയും തുടർന്ന് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. ആരംഭകാലത്ത് ഒരു എക്യൂമേനിക്കൽ സെൻ്റർ എന്ന നിലയ്ക്കാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എക്യൂ -മേനിക്കൽ സെൻ്ററിൻ്റെയും ആശ്രമത്തിന്റെയും പ്രിഫെക്ട് ആയി ഫാ. കുര്യൻ മൂക്കോച്ചേരിൽ നിയമിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം 1985 ഡിസംബർ 7 മുതൽ ഇവിടെ സ്ഥിരമായി താമസിച്ചു പ്രവർത്തനങ്ങളിലേർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *