തിരു : നെയ്യാർ ഡാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി ഏഴാമത്തെ വർഷവും എസ്എസ്എൽസിക്ക് 100% വിജയം കൈവരിച്ചതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്കൂളിനെ അഭിനന്ദിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വർണ്ണ ശബളമായ ചടങ്ങിൽ വച്ച്, പ്രധാന അധ്യാപികയുടെ അഭാവത്തിൽ മറ്റ് അധ്യാപിക മഞ്ജുഷ, പ്രിൻസിപ്പാൾ ബിനുജ ജെ പി, പി ടി എ പ്രസിഡന്റ് കള്ളിക്കാട് ബാബു എന്നിവർ ചേർന്ന് സ്കൂളിനുള്ള അവാർഡ്, പ്രതിഭകൾക്കുള്ള അവാർഡുകൾ, എന്നിവ ഏറ്റുവാങ്ങി. 2025 -26 വർഷത്തേക്കുള്ള കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ അധ്യാപകരും പിടിഎയും കൂട്ടായി ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ നിർദ്ദേശം നൽകി.
നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിന്2024-25ൽ SSLC ക്കു 100% വിജയം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി അധ്യാപകരും,പിടിഎയും
