കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രി ലാബിൻ്റെ പ്രവർത്തനം വിപുലികരിക്കുന്നതിൻ്റെ ഭാഗമായി ലാബിൽ പുതിയ ഹോർമോൺ അനലൈസർമെഷിൻ സ്ഥാപിച്ചു. എച്ച്. എം. സി ഫണ്ടിൽ നിന്നും എഴുലക്ഷത്തി എഴുപതിനായിരം രൂപ വിനിയോഗിച്ചാണ് ഹോർമോൺ അനലൈസർ സ്ഥാപിച്ചത്.ഹാർട്ട് അറ്റാക്ക് സാദ്ധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണിൽ ടെസ്റ്റ്, തൈറോയ്‌ഡ് ടെസ്റ്റ്, വൈറ്റമിൻ ഡി തുടങ്ങിയ ടെസ്റ്റുകൾ ഇനി കുറഞ്ഞ ചിലവിൽ താലൂക്ക് ആശുപത്രി ലാബിൽ നടത്തുവാൻ കഴിയിമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി.സി.കുര്യൻ അറിയിച്ചു. ഹോർമോൺ അനലൈസർ മെഷിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് രാജു ജോൺ നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് സിന്ധുമോൾ ജേക്കബ്, പി.സി. കുര്യൻ, പി.എൻ. രാമചന്ദ്രൻ, ജോൺസൺ പുളിക്കിയിൽ, മിനി മത്തായി, ആശുപത്രി സുപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേൽ എന്നിവർ സംബന്ധിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രി ലാബിൽ പുതിയ ഹോർമോൺ അനലൈസർ ഉദ്ഘാടനം ചെയ്തു
